നിന്നെ പോലുള്ള അനേകം സഹോദരിമാരുടെ വേദനകൾ കണ്ടിട്ടും ഒന്നും ചെയ്യാൻ കഴിയാതെ പകചുനിന്ന് വെറും facebookil കൂടെ മാത്രം പ്രതികരിക്കേണ്ടിവരുന്ന എന്റെ നിസ്സഹായതായോടുള്ള കുറ്റബോധം.
സഹോദരീ നിനക്ക് മാപ്പ് ..
ഞെരിഞ്ഞമർന്ന വേദനയിൽ നിന്റെ അലർച്ച കേൾക്കാതിരുന്നതിനു, കേട്ടിട്ടും കേട്ടില്ലെന്നു നടിച്ചതിനു, കേട്ടിട്ടും പ്രതികരിക്കാൻ കഴിയാതെപോകുന്ന ഞാൻ ഉൾപ്പെടയുള്ളവരുടെ നിസ്സഹായതയോട്...
ഇതുപോലുള്ള വാർത്തകൾ കേൾക്കുമ്പോൾ അതിയായ വിഷമത്തോടൊപ്പം വരുന്നത് തൊലിഉരിഞ്ഞു പോകുന്ന കുറ്റബോധമാണ്.. ഇത്തരം വാർത്തകൾ കേൾക്കുമ്പോൾ ഒരുതരം ഞെട്ടൽ അനുഭവപെട്ടിരുന്ന ഒരു കാലം ഉണ്ടായിരുന്നു... ഇന്നാ ഞെട്ടൽ ശീലമായി മാറി....
ഞാൻ മാപ്പു ചോദിക്കുന്നു, ഈ ശീലമായ 'ഞെട്ടലുകളോട്' ...
കുറച്ചു ദിവസങ്ങള് കഴിഞ്ഞാൽ നാമിത് മറക്കും .. അല്ലെ? അതല്ലേ സംഭവിച്ചിട്ടുള്ളത് ? നിർഭയയും, അസ്നയും, സൗമ്യയുമെല്ലം സാക്ഷികളാണ്.. എങ്ങനെയാണു ഞാൻ പ്രതികരിക്കേണ്ടത് ? എനിക്കറിയില്ല .. സത്യമായും അറിയില്ല ...
No comments:
Post a Comment