സംസ്ക്കാരം പഠിക്കുവാനായി അങ്ങ് അന്യനാട്ടിൽ നിന്നും ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കു മൂന്നുമാസകാലത്തെ അവധിക്കായി വന്നതാനവൾ. ദുബായി വരയുള്ള സുഖപ്രദമായ യാത്രക്ക് ശേഷം, കൊച്ചിൻ ഫ്ലൈറ്റ് ലെ ഒരു ചെറുപ്പക്കാരന്റെ സ്നേഹപ്രകടനങ്ങളിലൂടെ അവൾ സംസ്കാരത്തിന്റെ ആദ്യപാഠങ്ങൾ മനസിലാക്കി. എയർപോർട്ട് നു പുറത്തുവന്നപ്പോൾ തന്നെ തുറിച്ചു നോക്കുന്ന കണ്ണുകളിലൂടെ സ്‌ത്രീ സൗന്ദര്യരാധനയയുടെ മറ്റൊരു സാംസ്ക്കരികതലം അവൾക്കു മനസിലായി. ഹോട്ടലിൽ പോകുന്ന വഴി ട്രാഫിക് സിന്ഗ്നളിൽ കാത്തുകിടന്ന തന്റെ ടാക്സിയിലൂടെ അടുത്ത് നിർത്തിയിട്ടിരിക്കുന്ന ബസ് നുള്ളിലെ തലോടകാഴ്ചകൾ അവളെ സാമൂഹിക സംസ്ക്കാരം വീണ്ടും പഠിപ്പിച്ചു. ഹോട്ടൽനുമുമ്പിൽ ടാക്സി നിരത്തി ചില്ലറ കൈമാറുമ്പോൾ ടാക്സികാരനിൽ കണ്ട പരിഹാസച്ചിരി അവളെ വീണ്ടും സംസ്കാരത്തിന്റെ പര്യയായം ഓർമിപ്പിച്ചു. റീസെപ്റൻലേക്ക് നടന്നകലുമ്പോൾ പിന്നിൽ നിന്നും വന്ന ആള്കൂട്ടത്തിലെ കമന്റ്‌അടികൾ വീണ്ടും അവളെ സംസ്കാരത്തിന്റെ തുടർകഥകൾ പഠിപ്പിച്ചു. സുഇട്ട് റൂമിൽ തന്റെ ലഗേജ് വച്ചതിനുശേഷം ടി വി ഓണ്‍ ചെയ്തു ബെഡ് ലേക്ക് ചാഞ്ഞ അവളെ കാത്തു ഒരു സാംസ്കാരിക പരമ്പര തന്നെ കാത്തുകിടപ്പുണ്ടായിരുന്നു. സരിത, ശാലു , സോളാർ, ശ്വേതാ ,തെറ്റയിൽ, കുറുപ്പ്, കവിത , അക്സാ, അങ്ങനെ നീണ്ടുപോയി സാംസ്കാരിക വൈവിധ്യങ്ങൾ !!
ഒരു നാൾ കൊണ്ട് പഠിച്ച സാംസ്കാരിക ചിന്തകൾ .. !
ഒരു നാൾ കൊണ്ട് പഠിച്ച സാംസ്കാരിക ചിന്തകൾ .. !
No comments:
Post a Comment