Thursday, September 15, 2016


ഞങ്ങളുടെ "നാലാം ഓണം"


നാലാം ഓണം .. അതായിരുന്നു എൻ്റെ അച്ഛൻ തറവാട്ടിലെ ഓണം. ഓണം എന്നതിലുപരി എല്ലാ കുടുംബങ്ങളുടെയും ഒത്തു ചേരൽ. അങ്ങനെ പറയുന്നതാകും ശരി. എനിക്കോർമ്മവന്ന കാലം മുതൽക്കേ ഈ ഒത്തുചേരൽ ഉണ്ടായിരുന്നു, കുറച്ചു വര്ഷങ്ങള്ക്കു മുമ്പ് വരെ. ഇതു എന്നുമുതൽക്ക് തുടങ്ങി, ആര് തുടങ്ങി എന്നൊന്നും എനിക്കറിയില്ല. പക്ഷെ എല്ലാപേരുടെയും സൗകര്യമെന്നോണം, ഓണത്തിന്റെ നാലാം ദിവസം എല്ലാ തിരക്കുകളും കഴിഞ് ഒരു കലാശകൊട്ടെന്നവണ്ണം അതിരാവിലെ തന്നെ ഞങ്ങൾ അച്ഛൻ തറവാട്ടിൽ എത്തും. സ്‌കൂട്ടറിലായിരുന്നു ഞങ്ങൾ പൊയ്ക്കൊണ്ടിരുന്നത്. അനിയത്തി അമ്മയുടെ കയ്യിൽ പിൻസീറ്റിലും, ഞാൻ നെടുങ്ങനെ മുന്നിൽ നിന്നും ആണ് യാത്ര. അച്ഛന് നേരെ നോൽക്കാനായി എൻ്റെ തല ഒരല്പ്പം കുനിച്ചാണ് നിൽക്കുക. തറവാട്ടിൽ എത്തുന്നതിനു മുമ്പേ തന്നെ ഇടവഴിയിൽ ഒരു ചെറു തോടുണ്ട്. അവിടെ എത്തുമ്പോൾ ഞങ്ങൾ എല്ലാവരും സ്കൂട്ടറിൽ നിന്നും ഇറങ്ങും. അച്ഛൻ പതിയെ വണ്ടി തള്ളി തോടിനപ്പുറം എത്തിച്ചിട്ടു വീണ്ടും യാത്ര തുടരും.

തറവാട്ടിൽ എത്തിയാൽ പിന്നെ ഒരോട്ടമാണ്. രമ മാമിയും രവി മാമനുമാണ് തറവാട്ടിൽ താമസിച്ചിരുന്നത് . നേരെ ഓടി ചെല്ലുന്നതു രാഖിയെയും രേണുവിനെയും കാണാനാണ്. അത് കഴിഞ്ഞു നേരെ അപ്പൂപ്പന്റെയും അമ്മൂമയുടെയും അടുത്തേക്ക്. അപ്പൂപ്പൻ പേപ്പറിൽ പൊതിഞ്ഞ് വെച്ചിരിക്കുന്ന നാരങ്ങാ മുട്ടായി ഞങ്ങൾക്ക് തരും. ഇത് പതിവാണ്. അത് കൊണ്ട് ഞങ്ങൾ പിള്ളേർ മുട്ടയായിഅപ്പൂപ്പ എന്നാ വിളിക്കാറ് .പിന്നെ നേരെ തറവാട്ടിന് പുറകിലുള്ള വയലിലേക്ക്. പിന്നെ ഒരു മേളമാണ്...ബന്ധുക്കൾ ഓരോന്നായി വന്നു തുടങ്ങും . തുളസി വല്യച്ചനും , ശശി വല്യച്ചനും, രവിമാമനും, അവനാകുഴി മാമനും, അച്ഛനും, അപ്പുമാമനും ഉമ്മറത്തുണ്ടാകും. അങ്ങ് വിദൂരയിലുള്ള ദില്ലി election മുതൽ ഇവിടുത്ത പഞ്ചായത്തിലെക്ഷൻ
വരെ ചർച്ച ചെയ്യും. വല്യമ്മമാരും, മാമിമാരും, ചേച്ചിമാരും അടുക്കളയിൽ വൻ തിരക്കിലായിരിക്കും. മീശ വന്ന ബിജു ചേട്ടനും, അരുൺ ചേട്ടനും  ഇച്ചിരി ഗൗവരവത്തോടെ അവരെ സഹായിക്കും.

ഞങ്ങൾ വയലിൽ നിന്ന് ഓരോ ചെറു visit അടിക്കും വീട്ടിലേക്കു , വെള്ളം കുടിക്കാൻ. ക്ഷീണം മാറ്റി വീണ്ടും  വയലിലേക്ക്... അപ്പോഴേക്കും ശ്രീജിയും, അശ്വതിയും, ലക്ഷ്മിയും ഐഷു ചേച്ചിയും, കിച്ചുവും എത്തിയിട്ടുണ്ടാകും. കൂട്ടത്തിൽ കുഞ്ഞനനായ കിച്ചുവിനെ ഞങ്ങൾ മാറ്റി നിറുത്തും. ചുമ്മാ ഒരു ഷോ... അത്രേ ഉള്ളു.. ഇന്നാണെങ്കിൽ അവൻ നമ്മുടെ നെഞ്ചിൽ കയറി പൊങ്കാലയിട്ടേനെ ... കളിച്ചു തിമർത്തു കഴിഞ്ഞാൽ ഞങ്ങൾ പോകുന്നത് മോഹനൻ ചേട്ടൻറെ അടുത്തേക്കാണ് . ചേട്ടൻ നമ്മുടെ പ്രിയപ്പെട്ട ചേട്ടനാണ്. ഇന്നത്തെ ഭാഷയിൽ, ചങ്കു ബ്രോ !. ചേട്ടന്റെ  വക കവിതയും പാട്ടും കഴിഞ്ഞാൽ ഫുഡ് timing ആകും. ഉമ്മറത്ത് ഇലവിരിച്ചു എല്ലാപേരും ചേർന്ന് സദ്യ ഉണ്ണും. ഞങ്ങൾ പിള്ളേർ അദ്ദ്യം... ചേട്ടന്മാരും മുതിർന്ന ആണുങ്ങളും പിനീട്.. പെണ്ണുങ്ങൾ അവസാനം. ഒരു typical ജൻഡർ ബയാസ്ഡ് അപ്പ്രോച്ച്.

ഫുഡ് അടി കഴിഞ്ഞാൽ പിന്നെ ഒരു മന്ദതയാണ്.. കുടുംബ പ്രശനങ്ങിലേക്കു ചർച്ച തിരിയും. ചെറു ചെറു പിണക്കങ്ങൾ അവിടെയാണ് പറഞ്ഞു തീർക്കുക... എല്ലാം പറഞ്ഞു തീരുമ്പോൾ എല്ലാപേരുടെയും മുഖത്തു   സന്തോഷവും തെളിച്ചവും കാണാണ് പറ്റും. ഞങ്ങൾ പിള്ളേർ അത് ശ്രദ്ധിക്കാറുണ്ടായിരുന്നു. അതുകൊണ്ടാകാം ഒരു പക്ഷെ ഇന്നും എനിക്ക് ഈ നാലാം ഓണം പ്രിയപെട്ടതാകുന്നത്‌ .. ഇന്നത്തെ നഷ്ട്ടവുമതാകാം!

കുഞ്ഞു പിണക്കങ്ങൾ എല്ലാം സോൾവ് ആക്കി എല്ലാപേരും അവരവരുടെ വീട്ടിലേക്ക് തിരിക്കും. ദൂരെ പോകേണ്ടവർ ആദ്യമാദ്യം പോകും.. ഞങ്ങൾ പിള്ളേർ ഇച്ചിരി വിഷമത്തോട് കൂടെ പരസ്പരം യാത്ര അയക്കുമ്പോഴും അടുത്ത നാലാം ഓണത്തിൻറെ ഒത്തുചേരൽ... ഇനി ഒരു വർഷത്തേക്കുള്ള കാത്തിരിപ്പിൻറെ പ്രതീക്ഷയാകും.

Wednesday, May 4, 2016

മാപ്പ് ..

എന്റെ കുറ്റബോധം ഞാൻ എഴുതുന്ന ഈ facebook പോസ്ടിനോടാണ്...
നിന്നെ പോലുള്ള അനേകം സഹോദരിമാരുടെ വേദനകൾ കണ്ടിട്ടും ഒന്നും ചെയ്യാൻ കഴിയാതെ പകചുനിന്ന് വെറും facebookil കൂടെ മാത്രം പ്രതികരിക്കേണ്ടിവരുന്ന എന്റെ നിസ്സഹായതായോടുള്ള കുറ്റബോധം.

സഹോദരീ നിനക്ക് മാപ്പ് ..

ഞെരിഞ്ഞമർന്ന വേദനയിൽ നിന്റെ അലർച്ച കേൾക്കാതിരുന്നതിനു, കേട്ടിട്ടും കേട്ടില്ലെന്നു നടിച്ചതിനു, കേട്ടിട്ടും പ്രതികരിക്കാൻ കഴിയാതെപോകുന്ന ഞാൻ ഉൾപ്പെടയുള്ളവരുടെ നിസ്സഹായതയോട്...
ഇതുപോലുള്ള വാർത്തകൾ കേൾക്കുമ്പോൾ അതിയായ വിഷമത്തോടൊപ്പം വരുന്നത് തൊലിഉരിഞ്ഞു പോകുന്ന കുറ്റബോധമാണ്.. ഇത്തരം വാർത്തകൾ കേൾക്കുമ്പോൾ ഒരുതരം ഞെട്ടൽ അനുഭവപെട്ടിരുന്ന ഒരു കാലം ഉണ്ടായിരുന്നു... ഇന്നാ ഞെട്ടൽ ശീലമായി മാറി....
ഞാൻ മാപ്പു ചോദിക്കുന്നു, ഈ ശീലമായ 'ഞെട്ടലുകളോട്' ...

കുറച്ചു ദിവസങ്ങള് കഴിഞ്ഞാൽ നാമിത്‌ മറക്കും .. അല്ലെ? അതല്ലേ സംഭവിച്ചിട്ടുള്ളത് ? നിർഭയയും, അസ്നയും, സൗമ്യയുമെല്ലം സാക്ഷികളാണ്.. എങ്ങനെയാണു ഞാൻ പ്രതികരിക്കേണ്ടത് ? എനിക്കറിയില്ല .. സത്യമായും അറിയില്ല ...

Saturday, August 29, 2015

തിരുവോണാശംസകൾ ..

പെയ്തൊഴിഞ്ഞ കർക്കിടകത്തിലെ മഴക്കാല സന്ധ്യയിൽ നിന്നും ചിങ്ങപ്പുലരിയിലെക്കുള്ള യാത്രയിൽ നമ്മളെല്ലാവരും തേടുന്നത് നഷ്ട്ടബോധതിന്റെ, ഇന്നലെകളുടെ ഓർമ്മകലാണ്. മുത്തശികഥകളും, പുള്ള്വന് പാട്ടും, നാട്ടുവഴികളിലെ അന്തികൂട്ടങ്ങളും, അംബലക്കുളവും, ആല്മരങ്ങളും, നമുക്കും നമ്മുടെ തലമുറക്കും കേട്ടുകേൾവികൾ മാത്രമായി തീരാതിരിക്കാൻ, പൊടി പിടിച്ച ഓർമകൾ നമുക്ക് പൊടിതട്ടിയെടുക്കാം. 

നിറഞ്ഞ മനസ്സോടെ, മനസ്സിലും ചിന്തകളിലും നന്മ മാത്രം നിലനിർത്തി, നിറപറയും നിലവിളക്കും ഒരുപിടി നല്ല ഓർമകളുമായി ഈ വര്ഷത്തെ പൊന്നോണതെ നമുക്ക് വരവേൽക്കാം
ഏവർക്കും എന്റെ ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ !
Wishing you all a Happy and Prosperous Onam smile emoticon

Monday, August 17, 2015

മലയാളികളുടെ പുതുവത്സരം

മലയാള മാസം ചിങ്ങം ഒന്ന് , എല്ലാ മലയാളികളുടേയും പുതുവത്സരം.

ഇന്നും ചിങ്ങം ഒന്ന് അഥവാ ഓണക്കാലം എന്ന് കേൾക്കുംബോൾ മനസിന്റെ അടിതട്ടിലേവിടെയോ ഒരു നേർത്ത തണുപ്പ് അനുഭവപ്പെടും. സന്തോഷിക്കാൻ ഒരുപാട് കാരണങ്ങൾ.... ഓണം, അവധികാലം, സിനിമകൾ, കൂട്ടുകാർ, സദ്യ .. അങ്ങനെ ഒട്ടനവധി .... ഓർമകളായി മാറിയ ഈ സന്തോഷങ്ങൾ ഇന്നും നൽകുന്ന ഈ തണുപ്പിനു കാരണം ഒരിക്കലും തിരിച്ചുകിട്ടാൻ കഴിയാത്ത ബാല്യകാലമാണ്. അവധികാലം തുടങ്ങിയ നാൾമുതൽ വിട പറഞ്ഞ സ്കൂൾ പുസ്തകങ്ങളും, മാതൃഭൂമിയിലെ സിനിമാ പേജിൽ നിന്നും മനസ്സിൽ പതിയിച്ച്, കാണാൻ കൊതിച്ച ലാലേട്ടൻ സിനിമകളും, നാലാം ഓണത്തിന് അച്ഛന്റെ തറവാട്ടിൽ ഒത്തുകൂടുന്ന ബന്ധുക്കളും, നാട്ടിലെ പൌരസമതി നടത്തുന്ന മത്സരങ്ങളും ..

ഓർമകളുടെ അങ്ങേയറ്റത്ത്‌, ഈ ചിത്രങ്ങൾ മായാതെ നില്ക്കട്ടെ.....

Monday, August 10, 2015

ഞാൻ ഒരു സിനിമാ പ്രേമി

Kerala State Film Awards ചെറിയൊരു കാത്തിരിപ്പ്‌, പക്ഷെ ...
ഗിരി, കുട്ടേട്ടൻ... ഇവരേക്കാൾ മനസ്സിൽ നിറയുന്നത് വേണു (varsham),രാഘവൻ (munnariyipu), സുബിൻ ജോസഫ്‌ (apothecary)... പൂജെയെക്കാൾ മികച്ചതായിരുന്നു, ഒറ്റമന്താരതിലെ ഭാമയും, വര്ഷത്തിലെ ആശാ ശരത്തും.
ഓം ശാന്തി ഓശാന യെക്കാൾ കലാമൂല്യം 'ഞാൻ', 'ഇയോബിന്റെ പുസ്തകം', 'ഞാൻ സ്റ്റീവ് ലോപസ് '.. ഇവയിൽ കണ്ടു ...
ഞാൻ ഒരു ക്രിടിക് അല്ല ... വെറും പ്രേക്ഷകൻ!

Sunday, December 7, 2014

വായന

ഒരു കണ്ണാടി അലമാര നിറയെ പുസ്തകങ്ങൾ. അച്ഛന്റെ വായന മുറിയിലേക്ക് കടക്കുമ്പോൾ മൂക്കിലേക്ക് ഇരച്ചു കയറുന്ന സിഗരറ്റിന്റെ മണം. പുറത്തു നിന്ന് കണ്ണാടി ചില്ലിനിടയില്ലൂടെ ഓരോ പുസ്തകങ്ങളുടെയും പേരുകൾ വായിച്ചു അവൻ അവരെ പരിചയപെട്ടു. M T , മുകുന്ദൻ , വിജയൻ , പെരുമ്പടവം, സക്കറിയ... പിന്നീടവർ അവനു നല്കിയത് കഥകളും ചിന്തകളും നിറഞ്ഞ ഒരു ബാല്യകാലമായിരുന്നു. അവൻ പോലുമറിയാതെ അവന്റെ ചിന്തകളിൽ ആവർ എഴുതിപ്പിടിപ്പിച്ച കഥാപാത്രങ്ങൾ പതിഞ്ഞു.
അപ്പുണ്ണിയും, രവിയും, കേശവനുമെല്ലാം..
ഇടക്കെപ്പോഴോ അവൻ അവരെ മറന്നു. ഇല്ലാതെ ജീവിത തിരക്കുകളുടെ പേര് പറഞ്ഞു അവൻ അവരിൽ നിന്നകന്നുപൊയി.
ഇന്നിപ്പോ, അവൻ അവരെ തിരഞ്ഞു പിടിച്ചു വിശേഷങ്ങൾ തിരക്കി. അവരുടെ പുതിയ പുസ്തകങ്ങൾ സ്വന്തമാക്കി വായിക്കുവാൻ തുടങ്ങി. പക്ഷെ, അവൻ ആരെയും മനസിലായില്ല !
സിഗരറ്റിന്റെ മണമുള്ള കണ്ണാടി അലമാരയും, രവിയും അപ്പുണ്ണിയും പിന്നെ ഓർത്തടുത്താൽ മനസ്സിൽ തെളിഞ്ഞുവരുന്ന ഒരുപാട് കഥാപാത്രങ്ങളും മാത്രം സ്വന്തം.
തിരിച്ചു കിട്ടാതെ വായന മനസിന്റെ വിങ്ങലാണ്