Thursday, September 15, 2016
ഞങ്ങളുടെ "നാലാം ഓണം"
നാലാം ഓണം .. അതായിരുന്നു എൻ്റെ അച്ഛൻ തറവാട്ടിലെ ഓണം. ഓണം എന്നതിലുപരി എല്ലാ കുടുംബങ്ങളുടെയും ഒത്തു ചേരൽ. അങ്ങനെ പറയുന്നതാകും ശരി. എനിക്കോർമ്മവന്ന കാലം മുതൽക്കേ ഈ ഒത്തുചേരൽ ഉണ്ടായിരുന്നു, കുറച്ചു വര്ഷങ്ങള്ക്കു മുമ്പ് വരെ. ഇതു എന്നുമുതൽക്ക് തുടങ്ങി, ആര് തുടങ്ങി എന്നൊന്നും എനിക്കറിയില്ല. പക്ഷെ എല്ലാപേരുടെയും സൗകര്യമെന്നോണം, ഓണത്തിന്റെ നാലാം ദിവസം എല്ലാ തിരക്കുകളും കഴിഞ് ഒരു കലാശകൊട്ടെന്നവണ്ണം അതിരാവിലെ തന്നെ ഞങ്ങൾ അച്ഛൻ തറവാട്ടിൽ എത്തും. സ്‌കൂട്ടറിലായിരുന്നു ഞങ്ങൾ പൊയ്ക്കൊണ്ടിരുന്നത്. അനിയത്തി അമ്മയുടെ കയ്യിൽ പിൻസീറ്റിലും, ഞാൻ നെടുങ്ങനെ മുന്നിൽ നിന്നും ആണ് യാത്ര. അച്ഛന് നേരെ നോൽക്കാനായി എൻ്റെ തല ഒരല്പ്പം കുനിച്ചാണ് നിൽക്കുക. തറവാട്ടിൽ എത്തുന്നതിനു മുമ്പേ തന്നെ ഇടവഴിയിൽ ഒരു ചെറു തോടുണ്ട്. അവിടെ എത്തുമ്പോൾ ഞങ്ങൾ എല്ലാവരും സ്കൂട്ടറിൽ നിന്നും ഇറങ്ങും. അച്ഛൻ പതിയെ വണ്ടി തള്ളി തോടിനപ്പുറം എത്തിച്ചിട്ടു വീണ്ടും യാത്ര തുടരും.
തറവാട്ടിൽ എത്തിയാൽ പിന്നെ ഒരോട്ടമാണ്. രമ മാമിയും രവി മാമനുമാണ് തറവാട്ടിൽ താമസിച്ചിരുന്നത് . നേരെ ഓടി ചെല്ലുന്നതു രാഖിയെയും രേണുവിനെയും കാണാനാണ്. അത് കഴിഞ്ഞു നേരെ അപ്പൂപ്പന്റെയും അമ്മൂമയുടെയും അടുത്തേക്ക്. അപ്പൂപ്പൻ പേപ്പറിൽ പൊതിഞ്ഞ് വെച്ചിരിക്കുന്ന നാരങ്ങാ മുട്ടായി ഞങ്ങൾക്ക് തരും. ഇത് പതിവാണ്. അത് കൊണ്ട് ഞങ്ങൾ പിള്ളേർ മുട്ടയായിഅപ്പൂപ്പ എന്നാ വിളിക്കാറ് .പിന്നെ നേരെ തറവാട്ടിന് പുറകിലുള്ള വയലിലേക്ക്. പിന്നെ ഒരു മേളമാണ്...ബന്ധുക്കൾ ഓരോന്നായി വന്നു തുടങ്ങും . തുളസി വല്യച്ചനും , ശശി വല്യച്ചനും, രവിമാമനും, അവനാകുഴി മാമനും, അച്ഛനും, അപ്പുമാമനും ഉമ്മറത്തുണ്ടാകും. അങ്ങ് വിദൂരയിലുള്ള ദില്ലി election മുതൽ ഇവിടുത്ത പഞ്ചായത്തിലെക്ഷൻ
വരെ ചർച്ച ചെയ്യും. വല്യമ്മമാരും, മാമിമാരും, ചേച്ചിമാരും അടുക്കളയിൽ വൻ തിരക്കിലായിരിക്കും. മീശ വന്ന ബിജു ചേട്ടനും, അരുൺ ചേട്ടനും ഇച്ചിരി ഗൗവരവത്തോടെ അവരെ സഹായിക്കും.
ഞങ്ങൾ വയലിൽ നിന്ന് ഓരോ ചെറു visit അടിക്കും വീട്ടിലേക്കു , വെള്ളം കുടിക്കാൻ. ക്ഷീണം മാറ്റി വീണ്ടും വയലിലേക്ക്... അപ്പോഴേക്കും ശ്രീജിയും, അശ്വതിയും, ലക്ഷ്മിയും ഐഷു ചേച്ചിയും, കിച്ചുവും എത്തിയിട്ടുണ്ടാകും. കൂട്ടത്തിൽ കുഞ്ഞനനായ കിച്ചുവിനെ ഞങ്ങൾ മാറ്റി നിറുത്തും. ചുമ്മാ ഒരു ഷോ... അത്രേ ഉള്ളു.. ഇന്നാണെങ്കിൽ അവൻ നമ്മുടെ നെഞ്ചിൽ കയറി പൊങ്കാലയിട്ടേനെ ... കളിച്ചു തിമർത്തു കഴിഞ്ഞാൽ ഞങ്ങൾ പോകുന്നത് മോഹനൻ ചേട്ടൻറെ അടുത്തേക്കാണ് . ചേട്ടൻ നമ്മുടെ പ്രിയപ്പെട്ട ചേട്ടനാണ്. ഇന്നത്തെ ഭാഷയിൽ, ചങ്കു ബ്രോ !. ചേട്ടന്റെ വക കവിതയും പാട്ടും കഴിഞ്ഞാൽ ഫുഡ് timing ആകും. ഉമ്മറത്ത് ഇലവിരിച്ചു എല്ലാപേരും ചേർന്ന് സദ്യ ഉണ്ണും. ഞങ്ങൾ പിള്ളേർ അദ്ദ്യം... ചേട്ടന്മാരും മുതിർന്ന ആണുങ്ങളും പിനീട്.. പെണ്ണുങ്ങൾ അവസാനം. ഒരു typical ജൻഡർ ബയാസ്ഡ് അപ്പ്രോച്ച്.
ഫുഡ് അടി കഴിഞ്ഞാൽ പിന്നെ ഒരു മന്ദതയാണ്.. കുടുംബ പ്രശനങ്ങിലേക്കു ചർച്ച തിരിയും. ചെറു ചെറു പിണക്കങ്ങൾ അവിടെയാണ് പറഞ്ഞു തീർക്കുക... എല്ലാം പറഞ്ഞു തീരുമ്പോൾ എല്ലാപേരുടെയും മുഖത്തു സന്തോഷവും തെളിച്ചവും കാണാണ് പറ്റും. ഞങ്ങൾ പിള്ളേർ അത് ശ്രദ്ധിക്കാറുണ്ടായിരുന്നു. അതുകൊണ്ടാകാം ഒരു പക്ഷെ ഇന്നും എനിക്ക് ഈ നാലാം ഓണം പ്രിയപെട്ടതാകുന്നത് .. ഇന്നത്തെ നഷ്ട്ടവുമതാകാം!
കുഞ്ഞു പിണക്കങ്ങൾ എല്ലാം സോൾവ് ആക്കി എല്ലാപേരും അവരവരുടെ വീട്ടിലേക്ക് തിരിക്കും. ദൂരെ പോകേണ്ടവർ ആദ്യമാദ്യം പോകും.. ഞങ്ങൾ പിള്ളേർ ഇച്ചിരി വിഷമത്തോട് കൂടെ പരസ്പരം യാത്ര അയക്കുമ്പോഴും അടുത്ത നാലാം ഓണത്തിൻറെ ഒത്തുചേരൽ... ഇനി ഒരു വർഷത്തേക്കുള്ള കാത്തിരിപ്പിൻറെ പ്രതീക്ഷയാകും.
Subscribe to:
Posts (Atom)