ഒരു കണ്ണാടി അലമാര നിറയെ പുസ്തകങ്ങൾ. അച്ഛന്റെ വായന മുറിയിലേക്ക് കടക്കുമ്പോൾ മൂക്കിലേക്ക് ഇരച്ചു കയറുന്ന സിഗരറ്റിന്റെ മണം. പുറത്തു നിന്ന് കണ്ണാടി ചില്ലിനിടയില്ലൂടെ ഓരോ പുസ്തകങ്ങളുടെയും പേരുകൾ വായിച്ചു അവൻ അവരെ പരിചയപെട്ടു. M T , മുകുന്ദൻ , വിജയൻ , പെരുമ്പടവം, സക്കറിയ... പിന്നീടവർ അവനു നല്കിയത് കഥകളും ചിന്തകളും നിറഞ്ഞ ഒരു ബാല്യകാലമായിരുന്നു. അവൻ പോലുമറിയാതെ അവന്റെ ചിന്തകളിൽ ആവർ എഴുതിപ്പിടിപ്പിച്ച കഥാപാത്രങ്ങൾ പതിഞ്ഞു.
അപ്പുണ്ണിയും, രവിയും, കേശവനുമെല്ലാം..
ഇടക്കെപ്പോഴോ അവൻ അവരെ മറന്നു. ഇല്ലാതെ ജീവിത തിരക്കുകളുടെ പേര് പറഞ്ഞു അവൻ അവരിൽ നിന്നകന്നുപൊയി.
ഇന്നിപ്പോ, അവൻ അവരെ തിരഞ്ഞു പിടിച്ചു വിശേഷങ്ങൾ തിരക്കി. അവരുടെ പുതിയ പുസ്തകങ്ങൾ സ്വന്തമാക്കി വായിക്കുവാൻ തുടങ്ങി. പക്ഷെ, അവൻ ആരെയും മനസിലായില്ല !
സിഗരറ്റിന്റെ മണമുള്ള കണ്ണാടി അലമാരയും, രവിയും അപ്പുണ്ണിയും പിന്നെ ഓർത്തടുത്താൽ മനസ്സിൽ തെളിഞ്ഞുവരുന്ന ഒരുപാട് കഥാപാത്രങ്ങളും മാത്രം സ്വന്തം.
തിരിച്ചു കിട്ടാതെ വായന മനസിന്റെ വിങ്ങലാണ്