എന്താണ് പ്രണയം..?
മൂന്നു വര്‍ഷത്തെ പ്രണയവും രണ്ടു വര്‍ഷത്തെ വിവാഹജീവിതവും ഒരു പകൽക്കിനാവെന്നപോലെ അവന്റെ മനസ്സില്‍ മിന്നി മായുമ്പോള്‍ അവന്‍ വീണ്ടും ചോദിച്ചു, എന്താണ് പ്രണയം? കിടപ്പറയില്‍ കൈയെത്തും ദൂരെ അരികില്‍ കിടക്കുന്ന ഭാര്യയെ അവന്‍ നോക്കി. ആ ചോദ്യം അവള്‍ക്കുള്ളതയിരുന്നോ ? അവന്‍ നിശബ്ധമായി ചോദിച്ചു. അവള്‍ക്കതിനുള്ള ഉത്തരം ഇല്ല ഏന്നു അറിയാമായിരുന്നിട്ടും വെറുതെ അവന്‍ മറുപടിക്കായി കാതോര്‍ത്തു. വൈകി അറിയുന്ന സ്നേഹം.. അത് കിട്ടാനുള്ളതാണെങ്കിലും, നൽകാനുള്ളതാണെങ്കിലും, വേദനയാകും . പക്ഷെ, ഇവിടെ നഷ്ടപ്പെടാനുള്ള സ്നേഹമാണ് അവനു പ്രണയമായി തോന്നുന്നത്. ഈ അഞ്ചു വർഷം ഒരുപാട് പ്രാവിശ്യം പരസ്പ്പരം പറഞ്ഞിട്ടും, പ്രണയത്തിൻറെ
അര്‍ഥം മാത്രം അവനു ഇതുവരെ മനസിലായിട്ടില്ല. ഒരുപക്ഷെ അവൾക്കും അങ്ങനെയാകാം..
ഒരിക്കല്‍ അവള്‍ അവനോടു പറഞ്ഞു, നിന്നെ ഒരിക്കലും ഞാന്‍ സ്നേഹിച്ചിരുന്നേ ഇല്ല എന്ന്. ഒരു തമാശ കേട്ടപോലെ ചിരിച്ചു കൊണ്ട് അവന്‍ മറുപടിക്കായി പരതി. ഇങ്ങനെ ഒന്നും ആയിരുന്നില്ല നമ്മള്‍. ഇതു അവള്‍ പലവട്ടം പറഞ്ഞിട്ടുള്ളതാണ്.. പക്ഷെ എങ്ങനെ ആയിരുന്നു എന്ന് മാത്രം ഇതു വരെ പറഞ്ഞിട്ടില്ല.
മൂന്നു വര്‍ഷത്തെ പ്രണയജീവിതത്തിലെ അവസാന നാളുകളില്‍ അവളില്‍ വന്ന ഒരു അകല്‍ച്ച അവനത്ര കാര്യമായി കണ്ടില്ല. ഒരു പക്ഷെ അതായിരിക്കാം ഇന്ന് എന്താണ് പ്രണയം എന്ന് ചോദിക്കാൻ അവനെ പ്രേരിപിച്ചത്. പരിചയപ്പെട്ടു വളരെ കുറച്ചു നാളുകള്‍ക്കുള്ളില്‍ അവര്‍ പ്രണയിച്ചു തുടങ്ങിയപ്പോള്‍ ഒരുപക്ഷെ, പരസ്പരംമനസിലാക്കാൻ മറന്നതാകാം. വളരെ വേഗത്തില്‍ ആയിരുന്നു അവന്‍ മുന്നോട്ട് പോയത്. അവന്റെ വീട്ടിലും, അവളുടെ വീട്ടിലും ഈ പ്രണയം വിളിച്ചു പറഞ്ഞപ്പോഴും അവനറിയാമായിരുന്നില്ല അതിന്റെ അര്‍ഥം എഎന്തായിരുന്നുവെന്ന്പ. അര്‍ഥം അറിയാതെ എന്തെല്ലാം കാര്യങ്ങള്‍ നമ്മള്‍ ജീവിതത്തില്‍ അനുദിനം ചെയ്യുന്നു !
ജ്യോതിഷ ശാസ്ത്രം അവരുടെ ജാതകത്തില്‍ കണ്ട എതിർപ്പിനെ ഒരു പഴഞ്ചൻ നാട്ടുനടപ്പെന്ന നിസാര ചിന്തയായി മാത്രം അവന്‍ കണ്ടു. വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം കഴിഞ്ഞപ്പോള്‍ പലപ്രാവിശ്യം അവനു തോന്നി, ഒരുപാട് ഭാഗ്യം ചെയ്തിട്ടുണ്ടാകും അവർ ഏന്ന്. തിരക്കുകള്‍ കുറഞ്ഞു, ജീവിതത്തില്‍ അവള്‍ മാത്രം ആയപ്പോള്‍ മാത്രമാണ് അവളെ അടുത്തറിയാന്‍ അവന്‍ ശ്രമിച്ചത്. അതുവരെ, സ്വന്തം എന്നൊരു വിശ്വാസം ഉള്ളതുകൊണ്ടോ, നഷ്ട്ടപെടില്ല എന്ന ഉറപ്പുള്ളതുകൊണ്ടോ അവന്‍ അവളിലെ അടഞ്ഞ വാതലുകള്‍ തുറക്കുവാന്‍ ഒരിക്കലും ശ്രമിച്ചിരുന്നില്ല. ഒരുപരുധി വരെ, അവളെ മനസിലാക്കുവാൻ ശ്രമിച്ചിരുന്നില്ല എന്ന് പറയുന്നതാകും ശെരി. പക്ഷെ, ജീവിതം സത്യമാണ്. പരസ്പ്പരം പൊരുത്തപെടാനാകാതെ കാര്യങ്ങളില്‍ തുടങ്ങി, കാണുന്നത് പോലും ഒരുതരം അസഹനീയ ചിന്തയായി തോന്നുന്നതിനിടയിലാണ് അവള്‍ അവനോടു പറഞ്ഞത്, നിന്നെ ഞാന്‍ ഒരിക്കലും സ്നേഹിച്ചിരുന്നില്ല എന്ന്.
അവന്‍ ചിന്തിച്ചു.. ഒരുപക്ഷെ ശെരിയായിരിക്കാം..
എന്താണ് പ്രണയം?
ഇതായിരുന്നോ പ്രണയം?
അവന്റെ ചിന്തകള്‍ ഒരുപാട് പിന്നിലോട്ടു പോയി. പ്രണയത്തെ തേടിയുള്ള യാത്രയില്‍ ആദ്യം തെളിഞ്ഞത് തൂവെള്ള പോലൊരു തട്ടമായിരുന്നു. എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ അവന്റെ മനസ്സില്‍ സൗഹൃദത്തിന്റെയും
പിന്നീട് ആദ്യ പ്രണയത്തിന്റെയും നനുത്ത ചിന്തകള്‍ തുന്നി ചേര്‍ത്ത മൊഞ്ചത്തിപ്പെണ്ണ് . പക്ഷെ ആദ്യ പ്രണയം മനസ്സില്‍ മാത്രം സൂക്ഷിച്ച അനേകം പേരില്‍ ഒരാള്‍ മാത്രമായി അവന്‍ ഒതുങ്ങി.
പ്ലസ്ടു കാലത്തില്‍ മുളയിട്ട സിനിമ മോഹത്തിലെ ആവേശത്തിമിര്‍പ്പില്‍ എങ്ങുനിന്നോ ഓടി വന്ന ആ നാടന്‍ പെൺകുട്ടിയാകും അവന്റെ യഥാര്‍ത്ഥ പ്രണയം. ആ കാലത്ത് തുടങ്ങിയ ബോറന്‍ ചെറു കഥകളിലെ ഒരു നിശബ്ദ പ്രചോദനം ആയിരുന്നു അവള്‍. അവളുടെ കാലിലെ വെള്ളി കൊലുസുകളും, പട്ടുപാവാടയും അന്ന് അവന്റെ കഥകളിലെ നിത്യ കഥാപാത്രങ്ങള്‍ ആയിരുന്നു. രണ്ടു വര്‍ഷത്തെ പ്ലസ്ടു ജീവിതം, ഉള്ളില്‍ ഒതുക്കിയ പ്രണയത്തെ പുറത്തെടുക്കാനായില്ലെങ്കിലും ഇന്നും അതൊരു പ്രണയമായി തുടരുന്നു..
പെണ്‍മനസിലെ ലാളിത്യം മനസ്സില്‍ ഒരുപാട് അസ്വസ്ഥതകള്‍ ഉണ്ടാക്കിയ പ്രണയമായിരുന്നു കോളേജ് കാലത്തുണ്ടായിരുന്നത് . അവളുടെ വസ്ത്രധാരണവും, രൂപത്തിലെ ലാളിത്യവും അവനെ ഒരുപാടകർഷിച്ചപ്പോൾ, അവനു തോന്നി ഒരുപക്ഷെ ഇതാവാം പ്രണയമെന്ന്. വളരെ അധികം അധ്വാനിച്ചു കഷ്ട്ടപെട്ടു അവളോട് പറഞ്ഞ പ്രണയത്തിന്റെ മറുപടി കേള്‍ക്കാന്‍ അവനെ പോലെ തന്നെ അനവധി പേര്‍ ഉണ്ടെന്ന മറ്റൊരു യാഥാര്‍ത്ഥ്യം പ്രണയത്തിലേക്കുള്ള അവന്റെ പ്രയാണത്തിലെ അവസാന ചിന്ത ആയിമാറി.
ഇതിനിടയില്‍ വന്ന ഒരുപാട് ചെറു ചിന്തകള്‍ ഒന്നും തന്നെ എന്താണ് പ്രണയം എന്നതിനുള്ള മറുപടി തന്നിരുനില്ല.
പക്ഷെ, പറയുവാന്‍ കഴിയാതെ എന്നാല്‍ ഒരുപാട് തവണ അനുഭവിച്ചിട്ടുള്ള ഒരു നനുത്ത അനുഭൂതി. ഇടവപ്പാതിയിലെ മഴ പെയ്യുമ്പോള്‍ അനുഭവിക്കുന്ന മനസിലെ നേരിയ കുളിര്‍, മണ്ണിന്ന്റെ ഗന്ധമേറ്റ് കണ്ണടയ്ക്കുമ്പോള്‍ തെളിയുന്ന ആ രൂപം. അമ്പലമുറ്റത്തെ ആല്മരത്തിനരികിൽ ഒരുപാട് പ്രാവിശ്യം സ്വപ്നില്‍ കണ്ടിട്ടുള്ള കസവുടുത്ത അവളുടെ രൂപം. മുല്ലപ്പൂവും ചന്ദനവും കാണുമ്പോള്‍ അവനിന്നും ഓർക്കുന്ന ഓർമ്മകളിലെവിടെയോ ഓടിയൊളിക്കുന്ന ആ മുഖം. ഇപ്പോഴും അവന്റെ മനസ്സില്‍ ഇതൊക്കെ മായാതെ നില്‍ക്കുന്നത് കൊണ്ടാണോ എന്നറിയില്ല, അവന്റെ പ്രണയം അതായിരുന്നോ?
എനിക്കറിയില്ല ...നിന്നെ ഞാന്‍ ഒരിക്കലും മറക്കില്ല. പ്രണയം എന്താണ് എന്ന എന്റെ ചോദ്യത്തിന് ഉത്തരമായി ഏന്നും നീ എന്റെ കൂടെ വേണം.