Saturday, December 31, 2011

മറക്കില്ല നിന്നെ ഞാന്‍..

ഓര്‍മകളുടെ പുതിയ അദ്ധ്യായത്തിലേക്ക് ഒരു തൂവാലായി തഴുകിചെര്‍ന്നു 2011 എന്നെ നോക്കി പുഞ്ചിരിച്ചു..
എന്നെ ഇഷ്ടപെട്ടോ നിനക്ക് ? ഇനി എന്നോട് എന്തെങ്ങിലും പറയുവാന്‍ ബാക്കിയുണ്ടോ?
നിന്നെ നഷ്ട്റെപെടാന്‍ നിമിഷങ്ങള്‍ മാത്രംമുള്ളപ്പോള്‍ എന്തേ ഇങ്ങനെ ഒരു ചോദ്യം ?
മറുപടി ഒരു പുഞ്ചിരി മാത്രം ആയിരുന്നു ..
പുതിയോരള്‍ക്ക്‌വേണ്ടി നീ വഴി മാറുകയാണോ ?പക്ഷെ, നിന്നെ.... നിന്നെ പിരിയാന്‍ എനിക്കാവില്ല... സന്തോഷങ്ങളും വേദനകളും ഒരുമിച്ചു പങ്കുവചില്ലേ നമ്മള്‍? ഓര്‍ക്കുവാന്‍ ഒത്തിരി നിമിഷങ്ങള്‍ നമുക്കിടയില്‍ ഇല്ലെ ?
എന്നിട്ടും എന്തേ നീ എന്നെ വിട്ടു പോകുന്നു ?
വീണ്ടും മറുപടി ഒരു പുഞ്ചിരി മാത്രം ആയിരുന്നു ..
പക്ഷെ, എന്നും നീ എന്റെ ഓര്‍മകളില്‍ ഉണ്ടാകും.. ഓര്‍മ്മകള്‍ സൂക്ഷിക്കുന്നവന്‍ സന്തോഷവാനയിരിക്കും .. മറക്കില്ല നിന്നെ ഞാന്‍..
2011 ഒരുപാട് നന്ദി !